ഡൽഹി, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിൽ എ.എ.പി നേട്ടം കൊയ്യും

ൽഹിയിലെ രണ്ടാം കർഷക സമരത്തിൽ പ്രതിരോധത്തിലായി കേന്ദ്ര സർക്കാർ. പഞ്ചാബ് , ഡൽഹി , ഹരിയാന സംസ്ഥാനങ്ങളിൽ നേട്ടം കൊയ്യാൻ ആം ആദ്മി പാർട്ടി. യു.പിയിൽ പ്രചരണ വിഷയമാക്കി സമാജ് വാദി പാർട്ടിയും.മോദി സര്‍ക്കാറിന്, അപ്രതീക്ഷിതമായ വെല്ലുവിളിയായിരിക്കുകയാണ്, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ സമരം . ഈ സമരത്തിന്റെ നേട്ടം പ്രധാനമായും കൊയ്യാന്‍ പോകുന്നത് , ആം ആദ്മി പാര്‍ട്ടി ആയിരിക്കും. കര്‍ഷക പ്രക്ഷോഭം ഏറ്റവും കൂടുതല്‍ ശക്തമായ പഞ്ചാബിലും , കര്‍ഷര്‍ പ്രക്ഷോഭം നടത്താന്‍ ലക്ഷ്യമിടുന്ന ഡല്‍ഹിയിലും നിലവില്‍ ഭരണം നടത്തുന്നത് ആംആദ്മി പാര്‍ട്ടിയാണ്. ഡല്‍ഹിയുടെ മറ്റൊരു അയല്‍ സംസ്ഥാനമായ ഹരിയാനയിലും , ആം ആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമായ സ്വാധീനമാണുള്ളത്. കര്‍ഷക പ്രക്ഷോഭം കത്തി നില്‍ക്കുന്ന സാഹചര്യം , അതു കൊണ്ടു തന്നെ ആം ആദ്മി പാര്‍ട്ടിക്കാണ് , ഏറെ ഗുണം ചെയ്യുക.(വീഡിയോ കാണുക)

Top