ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകം; എഎപി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തിതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. താഹിര്‍ ഹുസൈനെതിരെ കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താഹിറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡും നടത്തിയതിന് പിന്നാലെയാണ് പാര്‍ട്ടിതല നടപടി.

ഐബിയില്‍ ട്രെയിനി ഓഫീസര്‍ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നാണ് കണ്ടെടുത്തത്. അങ്കിത് ശര്‍മയുടെ കുടുംബം, ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ താഹിര്‍ ഹുസൈന്റെ നേര്‍ക്കാണ് കൊലപാതകത്തിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. നെഹ്റു വിഹാറില്‍ നിന്നുള്ള കൗണ്‍സിലറാണ് താഹിര്‍ ഹുസ്സൈന്‍. കലാപത്തിനിടെ അങ്കിത് ശര്‍മയെ വധിച്ച് കുറ്റം ലഹളക്കാര്‍ക്കുമേല്‍ ആരോപിക്കുകയാണ് താഹിര്‍ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം.

Top