അരവിന്ദ് കെജ്‌രിവാളിന് വിദേശയാത്രക്ക് അനുമതി നിഷേധിച്ചതിനെതിരെ ആം ആദ്മി

Arvind Kejriwal

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിദേശയാത്രക്ക് അനുമതി നിഷേധിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത്.

അരവിന്ദ് കെജ്‌രിവാള്‍ വിനോദയാത്രക്കല്ല അനുമതി തേടിയത്. ഏഷ്യയിലെ 100 നഗരങ്ങളിലെ മേയര്‍മാരുമായി ചര്‍ച്ച നടത്താനാണ് യാത്രക്ക് അനുമതി തേടിയത്. രാജ്യത്തെ മലിനീകരണം പ്രതിരോധിക്കുന്നതില്‍ കെജ്രിവാളിന്റെ കാലാവസ്ഥ യോഗത്തിലെ പങ്കാളിത്തം സഹായിക്കും. എത്ര മുഖ്യമന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിട്ടുണ്ടെന്നും ആം ആദ്മി നേതാവ് സഞ്ജയ് സിങ് ചോദിച്ചു.

ഡെന്‍മാര്‍ക്കില്‍ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കെജ്‌രിവാളിന് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് വിദേശയാത്രക്കായി കെജ്‌രിവാള്‍ യാത്ര തിരിക്കേണ്ടിയിരുന്നത്. ഒക്ടോബര്‍ ഒമ്പതിനാണ് ഡെന്‍മാര്‍ക്കില്‍ കാലാവസ്ഥ സമ്മേളനം ആരംഭിക്കുന്നത്.

Top