ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് എഎപി എംഎല്‍എ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ഷൊയ്ബ് ഇക്ബാലാണ് ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യം ഉന്നയിച്ചത്.

ആശുപത്രി കിടക്കകള്‍, അവശ്യമരുന്നുകള്‍, ഓക്‌സിജന്‍, മറ്റു സൗകര്യങ്ങള്‍ ലഭിക്കാതെ നഗരത്തിലെ ജനങ്ങള്‍ പിടയുന്നത് വേദനയുണ്ടാക്കുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഡല്‍ഹി സര്‍ക്കാര്‍ പേപ്പറുകളില്‍ മാത്രമായി ഒതുങ്ങി. ജനങ്ങളോ താനോ പറയുന്നത് കേള്‍ക്കാള്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മാട്ടിയ മഹല്‍ എം.എല്‍.എ പറയുന്നു.

ഞാന്‍ ഇവിടെ ആറു തവണ എം.എല്‍.എയായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്നയാള്‍. ആരും ഇവിടെ ഒന്നും കേള്‍ക്കാനില്ല, ഒരു നോഡല്‍ ഓഫിസര്‍ പോലുമില്ല. അടിയന്തരമായി ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top