എഎപി എംഎല്‍എയെ ഭീകരനെന്നു വിശേഷിപ്പിച്ചു; ബിജെപി നേതാവ് വിവാദത്തിലായി

OP-SHARMA

ന്യൂഡല്‍ഹി: എഎപി എംഎല്‍എയെ ഭീകരനെന്നു വിശേഷിപ്പിച്ച ബിജെപി നേതാവ് വിവാദത്തില്‍. എഎപി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ബിജെപി എംഎല്‍എ ഒ.പി.ശര്‍മ്മ ഭീകരനെന്നു വിളിച്ചത്.

ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ശര്‍മ്മ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. തെറ്റായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ശര്‍മ്മ അഭിപ്രായപ്പെട്ടപ്പോള്‍ അമാനത്തുള്ള ഖാന്‍ അതിനെ എതിര്‍ത്തിരുന്നു. ഇതിനെതിരെയാണ് ശര്‍മ്മയുടെ വിവാദ പരാമര്‍ശം നടത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഭീകരരെ പിന്തുണയ്ക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ഇത് ഭരണപക്ഷത്തു നിന്ന് വന്‍ പ്രതിഷേധം വിളിച്ചു വരുത്തുകയും ചെയ്തു.

Top