എംഎല്‍എമാരുടെ അയോഗ്യത: എഎപിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Arvind Kejriwal

ന്യൂഡല്‍ഹി : 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ അനുകൂല നടപടിയുണ്ടായിരുന്നില്ല. എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി എഎപിയുടെ ഭാഗം കേട്ടില്ലാ എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആരോപണം.

Top