ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി ആം ആദ്മി

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ പടയൊരുക്കി ആം ആദ്മി. സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു.

ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ നിർത്തുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ വേണ്ടിയാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്. ‘ആരാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെന്ന് പൊതുജനം പറയണം. പൊതുജനാഭിപ്രായം അറിയിക്കാൻ ഒരു നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് SMS/WhatsApp സന്ദേശങ്ങൾ അയയ്‌ക്കാനും വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാനും കഴിയും. കൂടാതെ ഇമെയിൽ വഴിയും സ്ഥാനാർത്ഥിയെ അറിയിക്കാം.’ – കെജ്രിവാൾ സൂറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Top