AAP Doesn’t Have Money To Fight Elections: Arvind Kejriwal

kejriwal

ന്യൂഡല്‍ഹി: പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ കൈവശം പണമില്ലെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ഒന്നര വര്‍ഷം സംസ്ഥാനത്തിന്റെ ഭരണം നടത്തുന്ന പാര്‍ട്ടിയാണെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വെല്ലുവിളികള്‍ അതിജീവിച്ച് രണ്ടു സംസ്ഥാനത്തും പാര്‍ട്ടി മുന്നേറുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍, പാര്‍ട്ടിയുടെ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്ത് പോരാട്ടത്തിനിറങ്ങിയതോടെയാണ് തലസ്ഥാനത്ത് വിജയിക്കാനായത്. രാജ്യത്തിന്റെ നല്ലഭാവി സ്വപ്നം കാണുന്ന ഏതു വിഭാഗം ജനങ്ങളുടെയും പൊതുവേദിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Top