കോണ്‍ഗ്രസ്സ് അനുകൂല നിലപാട്; സി ആര്‍ നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടിസ്

കൊച്ചി: കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയില്‍ സംഘര്‍ഷമെന്ന് സൂചന. ലോക്‌സാഭ തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുകൂല നിലപാട് പ്രഖ്യാപിച്ചുവെന്ന പരാതിയില്‍ ആം ആദ്മി ദേശിയ നേത്യത്വം സി.ആര്‍. നീലകണ്ഠന് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ആര്‍ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നത് ദേശീയ രാഷ്ട്രിയകാര്യ സമിതിയുടെ തീരുമാനമാണെന്നാണ് ദേശിയ നേത്യത്വത്തിന്റെ നിലപാട്.

സിആര്‍ നീലകണ്ഠന്റെ നേത്യത്വത്തിലുള്ള വിഭാഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസ്സിനാണെന്ന് പ്രഖ്യാപിച്ചു എന്നാണ് ദേശിയ നേത്യത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്. എറണാകുളത്ത് വാര്‍ത്ത സമ്മേളനം നടത്തി അരവിന്ദ് കെജ്രിവാള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായി സിആര്‍ നീലകണ്ഠന്‍ വ്യക്തമാക്കിയതായും പരാതി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കണ്‍വീനറായ സിആര്‍ നീലകണ്ഠനോട് ദേശിയ നേത്യത്വം വിശദികരണം ചോദിച്ചത്.

പിന്തുണ ആര്‍ക്ക് നല്‍കണം എന്നത് തിരുമാനിയ്‌ക്കേണ്ടത് കേരളത്തിലല്ലെന്നും അത് ദേശിയ രാഷ്ട്രിയ കാര്യ സമിതി ആണെന്നും വ്യക്തമാക്കുന്നതാണ് നോട്ടീസ്. എത്രയും വേഗം തൃപ്തികരമായ് മറുപടി ലഭിച്ചില്ലെങ്കില്‍ ശക്തമായ നടപടി വിഷയത്തില്‍ സ്വീകരിയ്ക്കാനാണ് തിരുമാനമെന്ന് ആം ആദ്മി ദേശിയ നേതാക്കള്‍ വ്യക്തമാക്കി.

Top