ആംആദ്മി പാര്‍ട്ടിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ഗൗതംഗംഭീര്‍

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്കെതിരെ ബി.ജെ.പി ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥി ഗൗതംഗംഭീര്‍ രംഗത്ത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അതിഷിക്കെതിരെ താന്‍ നിന്ദ്യമായ ലഘുലേഖ പ്രചരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അതിഷി എന്നിവര്‍ക്കെതിരെ ഗംഭീര്‍ നോട്ടീസ് അയച്ചു.

‘നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിയമ വഴി സ്വീകരിക്കാം. എനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അവര്‍ക്ക് കേസ് നല്‍കാം. അതിന് കോടതിയില്‍ ഞാന്‍ മറുപടി പറയും’ – ഗംഭീര്‍ പറഞ്ഞു.

അതേസമയം ഗംഭീറിന്റെ പ്രസ്താവനയെ മനിഷ് സിസോദിയ വിമര്‍ശിച്ചു. തരംതാണ തന്ത്രങ്ങള്‍ക്ക് നിങ്ങള്‍ മാപ്പ് പറയണം. ഞങ്ങളും മാനനഷ്ടകേസ് നല്‍കും. മുഖ്യമന്ത്രിക്കെതിരെ ലജ്ജാകരമായ ലഘുലേഖകള്‍ പ്രചരിപ്പിക്കാന്‍ ധൈര്യമുണ്ടായത് എങ്ങനെയാണ് – സിസോദിയ ചോദിച്ചു.

Top