ആം ആദ്മിയെ ഭയപ്പെടേണ്ട, അത് ചെറിയ പാര്‍ട്ടി; സഖ്യസാധ്യതകള്‍ തള്ളി ഷീല ദീക്ഷിത്

sheela-deekshith

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനും ജയിക്കാനുമുള്ള ശേഷി കോണ്‍ഗ്രസിനുണ്ടെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ (എഎപി) കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഡല്‍ഹിയില്‍ മാത്രമേ എഎപി ഉള്ളൂ. മറ്റേതെങ്കിലും സംസ്ഥാനത്ത് അവരുടെ സജീവ സാന്നിധ്യമുണ്ടോ? ഗുജറാത്തിലോ രാജസ്ഥാനിലോ അവരുണ്ടോ? എഎപി ചെറിയൊരു പാര്‍ട്ടിയാണ്. അവര്‍ വരും പോകും- ഷീല പറഞ്ഞു.

മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ ദിവസമാണു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത്.

Top