‘ആണും പെണ്ണും’ ട്രെയിലർ പുറത്തിറങ്ങി

ഷിഖ് അബു, വേണു, ജയ് കെ എന്നിവരുടെ സംവിധാനത്തില്‍ ഒരുക്കുന്ന ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. മാര്‍ച്ച് 26-ന് ചിത്രം റിലീസ് ചെയ്യും. പാര്‍വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണുവിന്റേത് തന്നെയാണ്.

ഉണ്ണി ആറിന്റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

ഉറൂബിന്റെ ‘രാച്ചിയമ്മ’യെ ആധാരമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം. തിരക്കഥയൊരുക്കിയിരിക്കുന്നതും ഛായാഗ്രഹണവും വേണു തന്നെ. എഡിറ്റിംഗ് ബീന പോള്‍. പാര്‍വ്വതിയും ആസിഫ് അലിയുമാണ് അഭിനേതാക്കള്‍. ‘എസ്ര’ സംവിധായകന്‍ ജയ് കെ ആണ് ആന്തോളജിയിലെ മൂന്നാമത്തെ ഭാഗം ഒരുക്കുന്നത്.

സന്തോഷ് ഏച്ചിക്കാനമാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജോജു ജോര്‍ജും സംയുക്ത മേനോനും ഇന്ദ്രജിത്തുമാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി കെ പദ്മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

 

Top