ഫഹദ് ഫാസിലിനെയും, സണ്ണി വെയ്‌നെയും പ്രധാന കഥാപാത്രങ്ങളാക്കി വിവേക് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആണെങ്കിലും അല്ലെങ്കിലും.’
ഫഹദ് ഫാസിലും സണ്ണി വെയ്‌നും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അരുണ്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഇരുവരും ബാംഗ്‌ളൂരില്‍ സ്ഥിരതാമസമാക്കിയ ആത്മാര്‍ത്ഥ സുഹൃത്തുക്കളായാണ് എത്തുന്നത്.
എന്നാല്‍ ഇരുവരുടെയും നായികമാരെ ഇതുവരെയും തീരുമാനിച്ചിട്ടില്ല.കമ്മട്ടിപ്പാടം, ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി എന്നീ സിനിമകള്‍ നിര്‍മ്മിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ വിവേക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും.
ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം ആദ്യത്തോടെ തിയറ്ററുകളില്‍ എത്തും.