Aanandam Official Video Song

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗഹൃദം, പ്രണയം, യാത്ര തുടങ്ങിയവയാണ് പ്രധാന വിഷയങ്ങളായി വരുന്നത്.

ദൂരെയോ… എന്ന് തുടങ്ങുന്ന ഗാനം ഒരു എഞ്ചിനീയറിംഗ് കോളേജില്‍നിന്നുള്ള വിനോദയാത്രയുടെ രസങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

വൈശാഖ് നായര്‍, സുചിത് സുരേഷന്‍, അശ്വിന്‍ ഗോപകുമാര്‍, സച്ചിന്‍ വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ദി, റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നു.

പിന്നണിഗാനരംഗത്ത് ശ്രദ്ധേയനായ സച്ചിന്‍ വാര്യര്‍ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ആനന്ദത്തിനുണ്ട്.

പ്രേമം, നേരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് സി.ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top