Aanandam Official Trailer

വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ആനന്ദം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഗണേഷ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ സൗഹൃദമാണ് പ്രമേയമാക്കുന്നത്.

24 വയസുള്ള സംവിധായകന്‍ ഉള്‍പ്പടെ അഭിയനയിക്കുന്നവരുടെ ശരാശരി പ്രായം 17 മുതല്‍ 21 വരെയാണെന്നതും കൗതുകം.

തട്ടത്തിന്‍ മറയത്തുമുതല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം വരെ വിനീതിന്റെ സഹസംവിധായകനായിരുന്നു ഗണേഷ്.

സച്ചിന്‍ വാര്യരാണ് സംഗീതം നിര്‍വഹിക്കുന്നത്. എല്‍ജെ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Top