വെട്ടം തട്ടും വട്ടക്കായല്‍… ആനക്കള്ളനിലെ വീഡിയോ ഗാനം കാണാം

ബിജു മേനോന്‍ നായകവേഷത്തിലെത്തുന്ന ചിത്രം ആനക്കള്ളനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വെട്ടം തട്ടും വട്ടക്കായല്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. പി ജയചന്ദ്രനും കെ എസ് ചിത്രയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് ആലുങ്ങലിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ്.

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.

സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്.

Top