കിയാരയുടെ മാസ്‌ക് ഊരാന്‍ ‘ദി പെര്‍ഫെക്ഷനിസ്റ്റി’ന്റെ സഹായം; വൈറലായി വീഡിയോ

ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും യുവനടി കിയാര അദ്വാനിയും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിക്കുകയാണ്. പുതിയ സിനിമയുടെ ഭാഗമായല്ല താരങ്ങള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മുംബൈയിലെ ഒരു പൊതുപരിപാടിയില്‍ നിന്നുള്ള താരങ്ങളുടെ വീഡിയോയാണ് വൈറലാവുന്നത്. ഇരുവരും ബ്രാന്‍ഡ് അംബാസഡറായ ബാങ്കിന്റെ പ്രമോഷന്‍ പരിപാടിക്കായെത്തിയതാണ് സന്ദര്‍ഭം.

സ്റ്റേജിലേക്ക് കയറി മാസ്‌ക് ഊരി ആമിര്‍ ഖാന്‍ അഭിവാദ്യം അറിയിച്ചു. എന്നാല്‍, കിയാരയുടെ മാസ്‌ക് കമ്മലില്‍ കുടുങ്ങിയതോടെ മാസ്‌ക് ഊരാനുള്ള നടിയുടെ ശ്രമം പരാജയപ്പെട്ടു.നടി ആമിറിനോട് സഹായം ചോദിക്കുന്നതും ബോളിവുഡിലെ ജെന്റില്‍മാന്‍ എന്നറിയപ്പെടുന്ന ആമിര്‍ ഖാന്‍ മാസ്‌ക്കിന്റെ കുരുക്ക് മാറ്റാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

മാസ്‌ക് ഊരാന്‍ കിയാരയെ സഹായിക്കുന്ന ദി പെര്‍ഫക്ഷനിസ്റ്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതേസമയം, സിദ്ധാര്‍ഥ് മല്‍ഹോത്ര ടൈറ്റില്‍ റോളിലെത്തിയ ഷേര്‍ഷായില്‍ കിയാര അദ്വാനിയാണ് നായികാവേഷം ചെയ്തത്. ആമസോണ്‍ പ്രൈമില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ബയോപിക് ചിത്രം മികച്ച പ്രതികരണം നേടുകയാണ്.ആമിര്‍ ഖാന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്ക് ലാല്‍ സിംഗ് ഛദ്ദയാണ്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

 

Top