അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ദോഹ : അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും, റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായി കൂടിക്കാഴ്ച നടത്തി.

അല്‍ ബഹര്‍ പാലസിലാണ് കൂടിക്കാഴ്ച നടത്തിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആശംസ സെര്‍ജി അമീറിനെ അറിയിച്ചു.

റഷ്യന്‍ പ്രസിഡന്റിനും ജനങ്ങള്‍ക്കും തിരിച്ച് അമീറും ആശംസ അറിയിച്ചു.

റഷ്യയും ഖത്തറും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ഗള്‍ഫ് പ്രതിസന്ധിയും സിറിയന്‍ പുരോഗതികളും ലിബിയന്‍ വിഷയങ്ങളുമെല്ലാം ചര്‍ച്ചയില്‍ വിലയിരുത്തി.

സുരക്ഷ നിലനിര്‍ത്താനും തീവ്രവാദം ഇല്ലായ്മ ചെയ്യാനും ഖത്തറും അന്താരാഷ്ട്ര സമൂഹവും നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയില്‍ വിഷയമായിരുന്നു.

Top