ചൈനയിൽ ആമിർ ഖാന്റെ ദംഗല്‍ ചിത്രത്തിനേക്കാൾ കളക്ഷൻ നേടി സീക്രട്ട് സൂപ്പർ സ്റ്റാർ

Aamir Khan, Secret Superstar

ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന്റെ ചിത്രത്തിന് ചൈനയിൽ ആരാധകർ ഏറെയാണ്. മാത്രമല്ല ചൈനയിൽ താരത്തിന്റെ സിനിമകൾക്ക് ജനങ്ങൾ വലിയ പിന്തുണ നൽകുന്നതിനാൽ റെക്കോർഡ് കളക്ഷനുകളാണ് നേടാറുള്ളത്. ആമിർ ഖാന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പർ സ്റ്റാർ ദംഗലിനേക്കാൾ കളക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ട്.

സൈറ വസീം, ആമിർ ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സീക്രട്ട് സൂപ്പർ സ്റ്റാർ 6.79 മില്യൺ ഡോളറാണ് (43.35 കോടി) ആദ്യദിനത്തിൽ സമാഹരിച്ചത്. ദംഗല്‍ ചിത്രത്തിനേക്കാൾ മികച്ച കളക്ഷനാണ് ഇതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അകെ 84 മില്യൺ ഡോളറിന്റെ കളക്ഷനാണ് സീക്രട്ട് സൂപ്പർ സ്റ്റാർ ലക്ഷ്യമാക്കുന്നത്.

സീക്രട്ട് സൂപ്പർ സ്റ്റാർ അവസാന ദിനങ്ങളിലേയ്ക്ക് എത്തുമ്പോൾ 540 കോടി നേടുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും സീക്രട്ട് സൂപ്പർ സ്റ്റാർ 150 കോടി കളക്ഷൻ നേടിയിട്ടുണ്ട്.

Top