‘സീക്രട്ട് സൂപ്പർസ്റ്റാർ’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച്‌ അമീർ ഖാൻ

പുതിയ സിനിമയുടെ ആദ്യത്തെ ടീസർ പുറത്തിറക്കി ഒരു മാസത്തിന് ശേഷം അമീർ ഖാൻ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.

ട്വീറ്ററിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ദംഗല്‍ താരം സൈറ വസിം ചിത്രത്തിൽ ആമിർഖാനൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അദ്വൈദ് ചൗഹാൻ സംവിധാനം ചെയ്യുന്ന സീക്രട്ട് സൂപ്പർസ്റ്റാർ ഒരു പെൺകുട്ടിയുടെ കഥയാണ്.പെൺകുട്ടി ഒരു പ്രശസ്ത ഗായകനാകാൻ സ്വപ്നം കാണുകയും അവളുടെ അച്ഛൻ അത് എതിർക്കുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.

ചിത്രത്തിന്റെ ടീസർ ഏപ്രിലിൽ പുറത്തിറക്കിയിരുന്നു. റോക്ക്സ്റ്ററിന്റെ വേഷത്തിലെത്തുന്ന ആമിർ ഖാൻ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ആമിർ ഖാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ആഗസ്റ്റ് 2ന് റിലീസ് ചെയ്യും.

Top