Aamir Khan says, he will be happy to work with Sunny Leone

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ആമിര്‍ഖാന്‍. മാധ്യമപ്രവര്‍ത്തകന്‍ ബുപേന്ദ്ര ചൗധരി സണ്ണി ലിയോണുമായി നടത്തിയ അഭിമുഖം വിവാദമായിരുന്നു.

അതിന്റെ പശ്ചാത്തലത്തിലായിരുന്നു അമീറിന്റെ മറുപടി ആമിറിന് സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് സണ്ണിയുടെ മോശം പ്രതിച്ഛായ കൊണ്ടല്ലേയെന്നാണ് ബുപേന്ദ്ര ചോദിച്ചത്.

സണ്ണിലിയോണിന്റെ വ്യക്തിത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുളള ബുപേന്ദ്രയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരുന്നു.

ഇതിനുളള മറുപടിയുമായിട്ടാണ് ഇപ്പോള്‍ ആമിര്‍ഖാന്‍ തന്നെ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. സണ്ണി അഭിമുഖത്തിലുടനീളം സണ്ണി വ്യക്തിത്വം കാത്തു സൂക്ഷിച്ചിരുന്നു.

സണ്ണി പറഞ്ഞതു തന്നെയാണ് എന്നിക്കും പറയാനുളളത്. സണ്ണിയോടൊപ്പം അഭിനയിക്കാന്‍ യാതൊരു പ്രശനവുമില്ല മറിച്ച് സന്തോഷമേയുളളു. നിങ്ങളുടെ ഭൂതക്കാലം എനിക്ക് പ്രശനമുളള കാര്യമല്ല.

സന്തോഷമായിരിക്കു എന്നാണ് ആമീര്‍ പറഞ്ഞത്.ആമിര്‍ഖാനോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സണ്ണി നേരത്തെ പറഞ്ഞിരുന്നു.

Top