എന്തിരന്‍ 2.0 യിലെ കഥാപാത്രം വേണ്ടെന്ന് വച്ചതെന്തിനെന്ന് ആമിര്‍ ഖാന്‍

ങ്കര്‍-രജനികാന്ത് ബ്രഹ്മാണ്ഡ ചിത്രം എന്തിരന്‍ 2.0യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വച്ചതിലുള്ള കാരണം വ്യക്തമാക്കി ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്‍.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ രജിനീകാന്ത് തന്നെയാണ് സംവിധായകന്‍ ശങ്കറിനോട് ആമിറിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ എന്തിരന്റെ ആദ്യ ഭാഗത്തില്‍ രജനികാന്ത് അഭിനയിച്ച കഥാപാത്രം തന്റെ മനസില്‍ അത്രമേല്‍ പതിഞ്ഞ് പോയെന്നും, തനിക്ക് രജിനീകാന്ത് അല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി കാണാന്‍ സാധിക്കില്ലെന്നുമാണ് ആമിര്‍ ഖാന്‍ വ്യക്തമാക്കിയത്.

താന്‍ എന്തിരന്‍ 2.0യുടെ സ്‌ക്രിപ്പ്റ്റ് വായിച്ചതാണ്, ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററാകുമെന്ന് ഉറപ്പായും പറയാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.

താന്‍ ശങ്കറിന്റെയും, രജിനീകാന്തിന്റെയും കടുത്ത ആരാധകനാണെന്നും, എന്തിരന്‍ 2.0 എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Top