ബോളിവുഡില്‍ മഹാഭാരതം ഒരുങ്ങുന്നു, കൃഷണനാകുന്നത് ആമിര്‍ ഖാന്‍

മിര്‍ ഖാന്‍ ശ്രീകൃഷ്ണനായി എത്തുന്ന മഹാഭാരതം ബോളിവുഡില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്റെ സ്വപ്‌ന സംരഭമായ മഹാഭാരതം, സിനിമയുടെ രൂപത്തിലല്ല വെബ് സീരീസായിട്ടാണ് എത്തുന്നത്. 1000 കോടി ബജറ്റിലായിരിക്കും സീരീസ് നിര്‍മിക്കുന്നത്.

അഞ്ജും രാജബാലിയാണ് തിരക്കഥ ഒരുക്കുന്നത്. ആമിര്‍ തിരക്കഥയില്‍ തൃപ്തനാണെന്നും വളരെ പെട്ടെന്ന് പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് അഞ്ജും രാജബാലി പറഞ്ഞു.

ഇന്ത്യയില്‍ ചരിത്രം പശ്ചാത്തലമാക്കി വരുന്ന സിനിമകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ ‘മഹാഭാരത’ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അത്തരം വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ ആമിര്‍ തീരുമാനം പുനപ്പരിശോധിക്കും എന്നുമായിരുന്നു വിവരം.

ചരിത്രത്തെ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കിയ പത്മാവത് വന്‍ വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുത്വസംഘടനകള്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. ഈ സാഹചര്യത്തിലായിരുന്നു തീരുമാനം പുനപ്പരിശോധിക്കാന്‍ ആമിര്‍ തീരുമാനിച്ചത്.

Top