മഹാഭാരതമെന്ന സ്വപ്ന സിനിമയെ കുറിച്ച് ആമിര്‍ ഖാന്‍ മനസ്സ് തുറക്കുന്നു

ബോളിവുഡിന്റെ സൂപ്പര്‍ നായകന്‍ ആമിര്‍ ഖാന്‍ തന്റെ സ്വപ്ന സിനിമയെ കുറിച്ച് പറയുകയാണ്.

മഹാഭാരതമാണ് തന്റെ സ്വപ്ന സിനിമയെന്ന് ആമിര്‍ വ്യക്തമാക്കി. ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മഹാഭാരതം സ്വപ്ന പദ്ധതിയാണെങ്കിലും സിനിമ തുടങ്ങാന്‍ ആമീര്‍ ഖാന് പേടിയാണ്. തന്റെ ജീവിതത്തിലെ 20 വര്‍ഷങ്ങളെങ്കിലും സിനിമ ആവശ്യപ്പെടുമെന്നതാണ് കാരണം.

തന്റെ പ്രിയപ്പെട്ട കഥാപാത്രം കര്‍ണ്ണനാണെന്നും, എന്നാല്‍ തന്റെ ശരീരഘടന അതിന് യോജിച്ചതല്ലെന്നും അതിനാല്‍ കൃഷ്ണന്റെ വേഷമായിരിക്കും ചിത്രത്തില്‍ തനിക്കെന്നും താരം വെളിപ്പെടുത്തി.

സ്വന്തം ബന്ധുക്കളെ താന്‍ എന്തിനാണ് കൊല്ലുന്നത് എന്ന് കൃഷ്ണനോട് ചോദിച്ച അര്‍ജുനനും തന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

Top