ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ റിലീസ് നീട്ടി

മിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ റിലീസ് നീട്ടി. ഈ വര്‍ഷം ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

അമേരിക്കന്‍ ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കരീന കപൂര്‍ നായികയായെത്തുന്ന ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിയാകോം 18 മോഷന്‍ പ്രൊഡക്ഷന്‍സും ആമിര്‍ ഖാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top