ലാല്‍ സിങ് ആയി ആമിര്‍ ഖാന്‍; ഫസ്റ്റ് ലുക്ക് റിലീസ്

ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിങ് ഛദ്ദ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ചിത്രത്തില്‍ നായികയായി എത്തുന്നത് കരീന കപൂറാണ്. ടോം ഹാങ്ക്‌സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ.

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദന്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിര്‍ ഖാനും ചേര്‍ന്നാണ് നിര്‍മാണം. നടന്‍ അതുല്‍ കുര്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കുന്നത്. ചിത്രം അടുത്തവര്‍ഷം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top