പ്രചരണമില്ലാതെ സംഭാവന നല്‍കി നടന്‍ ആമിര്‍ ഖാന്‍

കൊവിഡ് 19 പ്രതിരോധത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്‌സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കി നടന്‍ ആമിര്‍ ഖാന്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എന്‍ജിഒകള്‍ക്കും ആമിറിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം അദ്ദേഹം പരസ്യമാക്കിയിട്ടില്ല.

താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതനക്കാര്‍ക്കും ലോക്ക് ഡൌണ്‍ കാലയളവില്‍ ആമിര്‍ സഹായം നല്‍കിയിട്ടുണ്ട്. സിനിമയിലെ 25000 ദിവസ വേതനക്കാര്‍ക്ക് സല്‍മാന്‍ ഖാന്‍ സഹായം പ്രഖ്യാപിച്ചിരുന്നു. തന്റെ പുതിയ ചിത്രമായ രാധെയുടെ പിന്നണി പ്രവര്‍ത്തകര്‍ക്കും സല്‍മാന്റെ സഹായം ലഭിച്ചിരുന്നു.

തങ്ങളുടെ നാല് നില ഓഫീസ് കെട്ടിടം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഷാരൂഖും ഭാര്യ ഗൌരി ഖാനും അറിയിച്ചിരുന്നു. ദുരിതാശ്വാസ നിധികളിലേക്കും ഷാരൂഖ് ഖാന്‍ സഹായം നല്‍കിയിരുന്നു. വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്റെ സഹായനിധിയിലേക്ക് രോഹിത് ഷെട്ടിയും അജയ് ദേവ്ഗണും ചേര്‍ന്ന് 51 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Top