‘ഒരു കുടുംബമായി ഇനിയും തുടരും’; പുതിയ സിനിമകള്‍ക്കായും ഒന്നിച്ചുണ്ടാകുമെന്ന് ആമിര്‍ ഖാനും കിരണ്‍ റാവുവും

ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും സന്തോഷത്തോടെ ഇരിക്കുന്നുവെന്നും മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും. പാനി ഫൗണ്ടേഷന്റെ ഒരു വീഡിയോ സന്ദേശത്തില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് വിശദീകരിച്ചത്.

പാനി ഫൗണ്ടേഷനായും പുതിയ സിനിമകള്‍ക്കായും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ വിവാഹമോചനം പലരെയും നിരാശപ്പെടുത്തിയെന്ന് അറിയാം. എന്നാല്‍, ഞങ്ങള്‍ ഇരുവരും സന്തോഷവാരാണ്.ഒരു കുടുംബമായി ഇനിയും തുടരും. ഞങ്ങള്‍ ബന്ധത്തില്‍ മാറ്റമുണ്ടായാലും ഇപ്പോഴും ഒന്നാണ്. ഞങ്ങള്‍ എന്നും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ഥിക്കണം,’ എന്ന് ആമിര്‍ ഖാന്‍ പറഞ്ഞു.

ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങളില്‍ നിന്ന് മാറുകയാണെന്നും വ്യക്തമാക്കിയാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചന വാര്‍ത്ത നേരത്തെ തങ്ങളുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

2005ലാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതരായത്. ലഗാന്‍ ചിത്രത്തില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷമായിരുന്നു കിരണ്‍ റാവുവിനെ താരം ജീവിതപങ്കാളിയാക്കിയത്.ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍. റീന ദത്തയില്‍ ആമിര്‍ ഖാന് ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ രണ്ട് മക്കളുണ്ട്.

 

Top