മഞ്ജു വാര്യര്‍ ചിത്രം ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെയാണ് ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടത്.

aami

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയാണ് നായകന്‍.

മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികരംഗത്തും അവരുമായി ബന്ധപ്പെടുന്ന ഒട്ടുമുക്കാല്‍ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഏറെക്കാലത്തെ ഗവേഷണവും അനുഭവജ്ഞാനവും ഒക്കെ കോര്‍ത്തിണക്കിയാണ് കമല്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍.

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.

Top