മൃദു ഹിന്ദുത്വ നിലപാട് പരസ്യമാക്കി എഎപി എംഎല്‍എമാര്‍

ന്യൂഡല്‍ഹി: എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് ഗ്രേറ്റര്‍ കൈലാഷ് എംഎല്‍എ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. സൗരഭ് ഭരജ്വാജിനെ പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നയം തുടരുമെന്ന സന്ദേശവും നല്‍കി. ന്യൂഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് എഎപി എംഎല്‍എല്‍മാര്‍ തങ്ങളുടെ മൃദു ഹിന്ദുത്വ നിലപാട് പരസ്യമായി വ്യക്തമാക്കിയത്.

അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത് വാല്‍മീകി മന്ദിരത്തില്‍ നിന്നാണ്. തെരെഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തടൊപ്പം സന്ദര്‍ശനം. താന്‍ ഹനുമാന്‍ ഭക്തനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഭീകരവാദിയെന്ന് ബിജെപി നേതാക്കള്‍ വിളിച്ചപ്പോള്‍ പൂജയുടെയും ഹനുമാന്‍ ചാലിസ ചൊല്ലിയതിന്റെയും വിഡിയോ പുറത്ത് വിട്ടായിരുന്നു കെജ്രിവാള്‍ തിരിച്ചടി നല്‍കിയത്. തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂടുതല്‍ എഎപി നേതാക്കള്‍ ഈ നയം സ്വീകരിക്കുകയാണ്. ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാടിനെ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാണ് എഎപിയുടെ ശ്രമം.

Top