സബ്‌സിഡി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനദ്രോഹപരമാണെന്ന് ആം ആദ്മി

കൊച്ചി: പാചകവാതക സബ്‌സിഡി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനദ്രോഹപരമാണെന്ന് ആം ആദ്മി പാര്‍ട്ടി.

തീരുമാനത്തില്‍ പ്രതിഷേധിച്ച് ആദ്മി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം സെന്‍ട്രല്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

IMG_1111

ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി അംഗം ഷകീര്‍ അലി, ജില്ലാ സെക്രട്ടറി ജെബിന്‍ ജോസ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.

എല്‍പിജി സബ്‌സിഡി പിന്‍വലിക്കുന്ന ജനദ്രോഹ നടപടി പിന്‍വലിക്കണമെന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടാത്തത് അത്ഭുതകരമാണെന്ന് സി ആര്‍ നീലകണ്ഠന്‍ ജാഥ ഉല്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.

Top