സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ആം ആദ്മി

കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി.

ബലരാമന്‍ റിപ്പോര്‍ട്ടും, സുപ്രീം കോടതി വിധിയും, കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും സമരത്തിന് അനുകൂലമായി വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലന്നും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍ അറിയിച്ചു.

മിനിമം വേതനം ആവശ്യപെട്ടു കൊണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണ്. ഈ സമരത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു സമരം അവസാനിപ്പിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

Top