ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന് വീണ്ടും വധഭീഷണി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ ലഖ്നൗ പൊലീസിന് സഞ്ജയ് പരാതി നല്‍കി.

‘വീണ്ടും വധഭീഷണി ലഭിച്ചു. ചിലര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിച്ചേക്കാം.. കുഴപ്പമില്ല. പക്ഷേ
ആ ഭീരുക്കളോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തില്ല….” മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ട്വിറ്ററില്‍ കുറിച്ച്.

പരാതിയെ തുടര്‍ന്ന് ലഖ്നൗവിലെ ഗോമതി നഗര്‍ സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് കമ്മീഷണര്‍ ഡി കെ താക്കൂര്‍ പറഞ്ഞു. ഭീഷണി ലഭിച്ച ഫോണ്‍ നമ്പറും സിംഗ് പൊലീസിന് കൈമാറിയിരുന്നു.

 

Top