ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ, എഎപിയേയും കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തി മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉള്ളില്‍ വിഷം കുത്തിവയ്ക്കുകയാണെന്നാണ് ജാവദേക്കറിന്റെ ആരോപണം.

ജിന്നയുടെ സ്വാതന്ത്ര്യം വേണോ അതോ ‘ഭാരത് മാതാ കി ജയ്’ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

”ജിന്ന വാലി ആസാദി” എന്ന മുദ്രാവാക്യം ജങ്ങള്‍ അവിടെ ഉയര്‍ത്തുന്നതായി കേട്ടൂ. ഇനി ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കണം ‘ജിന്ന വാലി ആസാദി’ വേണോ ‘ ഭാരത് മാതാ കി ജയ്’ വേണോ എന്ന്’ – ജാവദേക്കര് പറഞ്ഞു.

ജാമിയയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ചുവട് പിടിച്ചാണ് ഡിസംബര്‍ പകുതിയോടെ ഷഹീന് ബാഗിലും പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

ആംആദ്മിയും കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യതലസ്ഥാനത്ത് ആക്രമണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരി 8ന് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്താണ് മന്ത്രിയുടെ ഈ കുറ്റപ്പെടുത്തല്‍. നേരത്തെ യോഗി ആദിത്യനാഥും ഇത്തരത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

Top