തോമസ് ചാണ്ടിയുടെ വെല്ലുവിളി നാട്ടിലെ നിയമസംവിധാനത്തോടാണെന്ന് ആം ആദ്മി പാര്‍ട്ടി

കൊച്ചി : റവന്യൂ വകുപ്പിന്റെ അന്വേഷണം നേരിടുന്ന അധികാരത്തിലിരിക്കുന്ന മന്ത്രി തോമസ്സ് ചാണ്ടിയുടെ വെല്ലുവിളി സിപിഐ നേതാവ് കാനത്തിനോടുള്ള വെല്ലുവിളിയല്ല, ഈ നാട്ടിലെ നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ആം ആദ്മി പാര്‍ട്ടി.

ഈ നിയമലംഘകനെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുക വഴി മുഖ്യമന്ത്രിയും ഇതിനു പിന്തുണക്കുന്നു എന്ന് മനസ്സിലാക്കണമെന്നും ആം ആദ്മി ചൂണ്ടിക്കാട്ടി.

ജനാധിപത്യസംവിധാനത്തെ തകര്‍ക്കുന്ന ഈ നടപടിയില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായും ആം ആദ്മി വ്യക്തമാക്കി.

തനിക്കെതിരേ തെളിവില്ല എന്നല്ല, ‘അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചെറുവിരലനക്കാനാവില്ല’, അതായത് അവരുടെ കൈകള്‍ താന്‍ ബന്ധിച്ചിരിക്കുന്നു എന്നായിരുന്നു തോമസ്സ് ചാണ്ടിയുടെ വെല്ലുവിളി.

Top