അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന് ആം ആദ്മി

കൊച്ചി: ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന് ആം ആദ്മി പാര്‍ട്ടി.

ഇതുപോലെ ഉപേക്ഷിക്കപെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നത് സര്‍ക്കാരിന്റെ സ്ഥിരം രീതിയാണെന്നും ആം ആദ്മി തുറന്നടിച്ചു.

ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 PMന് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍ഫോമറിന് റീത്ത് സമര്‍പ്പിക്കും.

വന്‍ പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്ന, സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്തുന്ന, ആദിവാസികള്‍ കുടിയിറക്കപെടുന്ന, കൃഷി നാശം വരുത്തുന്ന അതിരപിള്ളി പദ്ധതിക്ക് അനുമതി കിട്ടാനുള്ള എലാ വഴികളും അടഞ്ഞെന്നിരിക്കെ, ഇനിയും മന്ത്രി എം എം മണി ഇതിനു വേണ്ടി പണം ചിലവഴിക്കുന്നത് ചില ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും വേണ്ടിയാണെന്നും ഈ അഴിമതിക്ക് തുടക്കമിടാന്‍ ആം ആദ്മി പാര്‍ട്ടി അനുവദിക്കില്ലന്നും പാര്‍ട്ടി കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍ അറിയിച്ചു.

Top