പഞ്ചാബില്‍ ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

ചണ്ഡീഗഡ് : പഞ്ചാബില്‍ ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക നേതാവ് ഗുര്‍പ്രീത് ചോളയാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തരണ്‍-തരണ്‍ ജില്ലയിലാണ് സംഭവം.

റെയില്‍വേ ക്രോസിങ്ങിന് സമീപത്തു വച്ച് ഗുര്‍പ്രീത് ചോള സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top