ശ്രീലങ്കയ്ക്കതിരെ ഓപ്പണിങ്ങില്‍ പൃഥ്വി ഷായെ പിന്തുണച്ച് ആകാശ് ചോപ്ര

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ നാള (ഞായറാഴ്ച) നടക്കാനിരിക്കുന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധാവാനോടൊപ്പം പൃഥ്വി ഷായ്ക്ക് അവസരം നല്‍കണമെന്ന് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലങ്കന്‍ പര്യടനത്തിലുള്ള 20 അംഗ ഇന്ത്യന്‍ സംഘത്തില്‍ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരായി ദേവ്ദത്ത് പടിക്കലും, റിതുരാജ് ഗെയ്ക്വാദും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് ചോപ്രയുടെ പ്രതികരണം.

”പൃഥ്വി ഷാ, 2021 യഥാര്‍ത്ഥത്തില്‍ അവന്റെ വര്‍ഷമാണ്. 2020ല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കിലും ഉയര്‍ച്ച താഴ്ചകളുള്ള പ്രകടനങ്ങളായതിനാല്‍ ടീമില്‍ നിന്നും പുറത്ത് പോവേണ്ടി വന്നു.ഐപിഎല്ലിലും ഇതാവര്‍ത്തിച്ചു. എന്നാല്‍ 2021ന്റെ തുടക്കം മുതല്‍ക്ക് വിജയ് ഹാസാരെയില്‍ തുടങ്ങിയ റണ്‍വേട്ട അവന്‍ അവസാനിപ്പിച്ചിട്ടില്ല”.ആകാശ് ചോപ്ര പറഞ്ഞു.

‘ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിനായിട്ടുണ്ട്. ടി20യില്‍ ഓപ്പണറായി ഷായെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏകദിനത്തിലും ശിഖര്‍ ധവാനോടൊപ്പം താരത്തിന് അവസരം നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ലഫ്റ്റ്- റൈറ്റ് ബാറ്റിങ് കോമ്പിനേഷന്‍. ഒരു അവസരം നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ അത് ഉപയോഗപ്പെടുത്തും. പൃഥ്വി ഷാ ഒരു മികച്ച ഓപ്ഷനാണ് ”. ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

 

 

Top