ആകാശ് അംബാനി വിവാഹിതനായി; വധു ശ്ലോക മേത്ത

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് അംബാനി വിവാഹിതനായി. വജ്രവ്യാപാരി റസല്‍ മേത്തയുടെയും മോണ മേത്തയുടെയും മകള്‍ ശ്ലോക മേത്തയയായിരുന്നു വധു. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖര്‍ പങ്കാളികളായി.

ഇന്നലെ വൈകിട്ടോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാത്രിയായിരുന്നു വിവാഹം. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഭാര്യ ഷെറി ബ്ലെയര്‍, ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, ജാക്കി ഷറഫ്, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേല ജയവര്‍ദ്ധനെ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Top