‘പടക്കോലായി മാറിയ കുന്നും’ ആഹായിലെ വലിപ്പാട്ടിന്റെ മേക്കിങ് വീഡിയോ കാണം

ന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായ ‘ആഹാ’യിലെ വലിപ്പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ‘പടക്കോലായി മാറിയ കുന്നും’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഇന്ദ്രജിത്ത് സുകുമാരനും കെ.എസ്. ഹരിശങ്കറും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ മേക്കിംങ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ജുബിത്ത് നമ്രടത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ആഷിഷും ആകാശും ചേര്‍ന്നാണ്.

നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വടംവലി ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്.

‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലെ നായകന്‍ അമിത് ചക്കാലക്കല്‍, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘ധ്രുവങ്കള്‍ 16’, ‘രണം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൊവീനോ ചിത്രം തരംഗത്തിലൂടെ തിളങ്ങിയ ശാന്തി ബാലചന്ദ്രനാണ് നായിക. ഒരു പുതുമുഖ നായിക കൂടി ചിത്രത്തിലുണ്ട്. സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിക്കുന്ന ‘ആഹാ ‘യില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്.

Top