‘ആഹാ’യുടെ ചിത്രീകരണം ഉടന്‍; അണിനിരക്കുന്നത് വന്‍ താരനിര

ന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമായ ‘ആഹാ’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഹാ. വടംവലി ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്.

‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലെ നായകന്‍ അമിത് ചക്കാലക്കല്‍, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘ധ്രുവങ്കള്‍ 16’, ‘രണം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൊവീനോ ചിത്രം തരംഗത്തിലൂടെ തിളങ്ങിയ ശാന്തി ബാലചന്ദ്രനാണ് നായിക. ഒരു പുതുമുഖ നായിക കൂടി ചിത്രത്തിലുണ്ട്. സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിക്കുന്ന ‘ആഹാ ‘യില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നു.

Top