ഇനി ‘മലാഖയല്ല’, ‘കോഴിപ്പോരു’മായി വീണ നന്ദകുമാര്‍; ആദ്യ വീഡിയോ ഗാനം പുറത്ത്

കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം വീണ നന്ദകുമാര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോഴിപ്പോര്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ആദ്യത്തെ നോക്കില്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.

ബിജിബാലും അന്ന ആമിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അഞ്ജലി നായര്‍, ഷൈനി സാറാ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം, രശ്മി അനില്‍, ഗീതി, മേരി എരമല്ലൂര്‍, നന്ദിനി ശ്രീ നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ജിബിറ്റ്, സരിന്‍, വത്സല നാരായണന്‍, സമീക്ഷ നായര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിനോയ് ജനാര്‍ദ്ദനന്‍ ആണ്. ജെ. പിക് മൂവിസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top