ബിജുമേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആദ്യരാത്രി’യുടെ ടീസര്‍ എത്തി

വീണ്ടും ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ആദ്യരാത്രി’ സിനിമയുടെ ടീസര്‍ എത്തി. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യരാത്രി. ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ടീസര്‍ ഒരു കല്യാണ സദ്യയുടെ പശ്ചാത്തലത്തിലുള്ള രസകരമായ നിമിഷങ്ങള്‍ അവതരിപ്പിക്കുന്നു.

നര്‍മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയായായിരിക്കും സിനിമ എത്തുക.വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് – ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാല്‍ സംഗീതവും സാദിഖ് കബീര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Top