വിവാഹ തട്ടിപ്പ് കേസ്: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു

തിരുവല്ല: വിവാഹ തട്ടിപ്പ് കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ 2015ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പുളിക്കീഴ് സ്വദേശിനിയെ വിവാഹ തട്ടിപ്പിന് ഇരയാക്കി എന്നാണ് കേസ്. ഇവരുടെ വീട്ടില്‍ മോഷണമുതല്‍ ഒളിപ്പിച്ചതായും പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കിരണ്‍ രവിയും പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് സിബി ജെയിംസ് മൈലേട്ടുമാണ് ഹാജരായത്

Top