ഷാജി പാപ്പനും പിള്ളേരും തകർത്തു ; ആട് 2 ആദ്യ ഗാനം പുറത്തെത്തി

യസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആട് 2.

ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്‌.

ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തെത്തി. മനു മഞ്ജിത്താണ് ‘ചങ്ങാതി നന്നായാല്‍’ എന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ഷാന്‍ റഹ്മാനാണ് സംഗീതം.

ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ടാകും.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററില്‍ എത്തും .

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിലാണ് ‘ആട് 2’ എത്തുന്നത്.

Top