ആട്-2വിലെ വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്ത്; ആഘോഷമാക്കി ആരാധകര്‍

aadu2-1

ട് -2 സിനിമയില്‍ വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്ത്. യൂട്യൂബിലൂടെ പുറത്ത് വിട്ട രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് ഇപ്പോള്‍ തരംഗമാക്കുകയാണ്. ജയസൂര്യയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട്-2. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പാന്‍ എന്ന് കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില തമാശ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേഷകര്‍ക്കായി പുറത്ത് വിട്ടത്. അത് സിനിമയില്‍ നിന്നും വെട്ടിമാറ്റിയ രംഗങ്ങളായിരുന്നു. നടനായ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ആട-്2, ഇപ്പോഴും മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം തിയറ്ററില്‍ എത്തിയത്. ഒന്നാം ഭാഗം 2015 ഫെബ്രുവരി ആറിനാണ് തിയറ്ററുകളിലെത്തിയത്. ബോക്‌സോഫീസില്‍ വന്‍ തിരിച്ചടിയായിരുന്നു സിനിമയുടെ ആദ്യഭാഗമായ ആടിന് ലഭിച്ചത്.അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയാണ് ആട് ഒരു സൂപ്പര്‍ ഹിറ്റ് ജീവിയായി മാറിയത്. ഒന്നാംഭാഗത്തിന് നേരിട്ട് ക്ഷീണം തീര്‍ത്താണ് ഷാജിപ്പാപ്പനും സംഘവും തിയേറ്ററുകള്‍ പിടിച്ചെടുത്തത്.

ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളില്‍ പലരും രണ്ടാം ഭാഗത്തിലുണ്ടായിരുന്നു. ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആട് 2ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി അഭിരാമി സുരേഷും അമൃത സുരേഷും ചിട്ടപ്പെടുത്തിയ ഒരു പാട്ടും പുറത്തിറക്കിയിരുന്നു.

Top