ആദിക്കു ശേഷം വീണ്ടും നായകനാകാന്‍ ഒരുങ്ങി താരപുത്രന്‍ പ്രണവ്

Parana

രാധകരുടെ മനസില്‍ സ്ഥാനം ഉറപ്പിക്കുവാന്‍ പ്രണവിന് ആദി എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ നിഷ്പ്രയാസം സാധിച്ചു. എന്നാല്‍ ഈ താരപുത്രന്‍ ഒറ്റ ചിത്രം കൊണ്ട് സിനിമ ഉപേക്ഷിക്കും എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയിരുന്നു. ഈ വാര്‍ത്ത ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

എന്നാല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് രാമലീലയുടെ സംവിധായകന്‍ അരുണണ്‍ ഗോപി എത്തുന്നത്. പ്രണവിനെ നായകനാക്കി അരുണ്‍ ഗോപി പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ കാര്യം അരുണ്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്.

Top