പ്രണവ് മോഹൻലാൽ ചിത്രം ‘ആദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആദി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.

സംവിധായകന്‍ ജീത്തു ജോസഫാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദിയുടെ നിര്‍മ്മാണം.

Top