പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’യുടെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ച് സൂപ്പർ സ്റ്റാർ

Aadhi Movie

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ആദിയുടെ ഓഡിയോ ലോഞ്ച് നടത്തി സൂപ്പർ സ്റ്റാർ. മകന്റെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫെയ്‌സ്ബുക്ക് ലൈവ് വഴിയാണ് മോഹൻലാൽ നിര്‍വഹിച്ചത്. സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവര്‍ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.

പ്രണവിനെ നയകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം അനില്‍ ജോണ്‍സനാണ് നിർവഹിച്ചിരിക്കുന്നത്.

Top