മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ മരിച്ചയാളുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധം

adhar-card

കൊച്ചി: മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ മരിച്ചയാളുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധം.

സംസ്ഥാന ജനനമരണ രജിസ്ട്രാറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ നഗരസഭയ്ക്കും, ഗ്രാമപഞ്ചായത്തിനും, കോര്‍പ്പറേഷനുകള്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ വെള്ളിയാഴ്ച ലഭിച്ചു.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും

മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മറ്റ് വിവരങ്ങള്‍ക്കൊപ്പം അയാളുടെ ആധാര്‍ നമ്പറോ, ആധാര്‍ എന്റോള്‍മെന്റ് നമ്പറോ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം.

മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാള്‍ക്ക് മരിച്ചയാളുടെ ആധാര്‍ നമ്പര്‍ അറിയില്ലെങ്കില്‍ അപേക്ഷകന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം മരിച്ചയാളിന് ആധാര്‍ ഇല്ലെന്നുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം.

എന്നാല്‍, സത്യപ്രസ്താവന വ്യാജമെന്ന് തെളിഞ്ഞാല്‍ ആധാര്‍ ആക്ടും ജനനമരണ നിയമപ്രകാരവും നടപടി സ്വീകരിക്കും.

മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുന്നയാളുടെ ആധാര്‍നമ്പറും അപേക്ഷയോെടാപ്പം വാങ്ങാനും നിര്‍ദേശമുണ്ട്.

മരിച്ചയാളുടേയും അപേക്ഷകന്റേയും ആധാര്‍ നമ്പറുകള്‍ ജനനമരണ രജിസ്‌ട്രേഷന്റേ ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്താനായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താനാണ് തീരുമാനം.

Top